06 September, 2023 11:30:02 AM


വയനാട്‌ തളിമലയിൽ ഓടിക്കൊണ്ടിരുന്ന കാറിന്‌ തീപിടിച്ചു



വയനാട്‌: വൈത്തിരി തളിമലയിൽ ഓടിക്കൊണ്ടിരുന്ന കാറിന്‌ തീപിടിച്ചു. ഇന്നലെ രാത്രിയാണ്‌ സംഭവം. രണ്ട്‌ യാത്രക്കാരാണ്‌ കാറിൽ ഉണ്ടായിരുന്നത്‌. ആർക്കും പരിക്കില്ല. കാറിന്‍റെ ബോണറ്റിൽ നിന്ന് തീപടരുകയായിരുന്നു. കൽപ്പറ്റ ഫയർസ്റ്റേഷൻ ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി തീയണച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K