13 November, 2023 10:18:21 AM
വയനാട് കോഴിക്കൂട്ടില്‍ പുലി കുടുങ്ങി; സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി
കൽപ്പറ്റ: വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. മുപ്പൈനാട് കാടശ്ളേരി സ്വദേശി ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ രാത്രി പതിനൊന്നുമണിയോടുകൂടെയാണ് പുലി കുടുങ്ങിയത്. കൂട്ടിലുണ്ടയിരുന്ന കോഴിക്കുഞ്ഞുങ്ങളെ പുലി തിന്നു. പ്രദേശത്ത് പുലിയുടെ ശല്ല‍്യം ഏറെനാളായുണ്ട്.