14 July, 2023 12:36:49 PM


കട്ടിപ്പാറയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി



കോഴിക്കോട്:  കോഴിക്കോട് കട്ടിപ്പാറയിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികയെ രക്ഷപ്പെടുത്തി. കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷി (70) ആണ് പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടാണ് ഇവരെ കാണാതായത്. തുടർന്ന് നരിക്കുനി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ വീണ്ടും തെരച്ചിൽ നടത്തിയപ്പോളാണ് ഇവരെ കണ്ടെത്തിയത്. കമലാക്ഷിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K