13 July, 2023 04:57:44 PM


വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യാശ്രമം; അമ്മയും കുഞ്ഞുമാണ് പുഴയിൽ ചാടിയത്



വയനാട്‌: വയനാട്‌ വെണ്ണിയോട് പുഴയിൽ ചാടി അമ്മയും കുഞ്ഞും. സംഭവത്തിൽ അമ്മ ദർശനയെ രക്ഷപ്പെടുത്തി, നാല് വയസുള്ള കുഞ്ഞിനായി തെരച്ചിൽ തുടരുകയാണ്. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. വെണ്ണിയോട് ഗ്രാമപഞ്ചായത്തിന് സമീപത്തെ ഓം പ്രകാശിൻ്റെ ഭാര്യയും കുഞ്ഞുമാണ് പുഴയിൽ ചാടിയതെന്ന് സമീപവാസികൾ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K