12 July, 2023 06:56:41 PM


തെരുവുനായ ആക്രമണം; കോഴിക്കോട് രണ്ടര വയസുകാരന്‍റെ മുഖത്ത് കടിച്ചു



കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. പെരുവണ്ണാമുഴിയിൽ ശാലോ ക്ലിനിക്കിന് സമീപം മുതുകാട് സ്വദേശിയായ രണ്ടര വയസുകാരൻ എയ്ഡനാണ് തെരുവു നായയുടെ കടിയേറ്റത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു.

ക്ലിനിക്കിൽ മാതാപിതാക്കൾക്കൊപ്പമെത്തിയ കുട്ടി നായയെകണ്ട് പുറത്തേക്കോടുകയായിരുന്നു. ഈ സമയത്ത് നായ കുട്ടിയുടെ മുഖത്ത് കടിക്കുകയായിരുന്നു. ഉടൻ തന്നെ ആളുകളെത്തി കുട്ടിയെ രക്ഷിച്ചു. പിരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K