12 July, 2023 11:59:21 AM
നാദാപുരത്ത് ഡ്യൂട്ടി ഡോക്ടർക്ക് നേരെ കയ്യേറ്റം; കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: നാദാപുരം ഗവൺമെന്‍റ് താലൂക്ക് ആശുപത്രിയിൽ ഡോക്‌ടർക്ക് നേരെ മർദനം. ക്യാഷാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ.ഭരത് കൃഷ്ണയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടായിരുന്നു സംഭവം.
ചെവിവേദനയെന്ന് പറഞ്ഞ് രണ്ടുപേരാണ് ഡോക്‌ടർക്കടുത്തെത്തിയത്. തുടർന്ന് ഡോക്‌ടർ മരുന്നെഴുതി നൽകുകയും നഴ്സ് നെബുലൈസേഷൻ നൽകുകയും ചെയ്തു. ഇതിനിടയിൽ, കൂടെയുണ്ടായിരുന്ന ആൾ തനിക്കു ചെവി വേദനയാണെന്നും മരുന്നു നൽകണമെന്നും ആവശ്യപ്പെട്ടു.
ഒപി ടിക്കറ്റ് എടുക്കാതെ മരുന്ന് നൽകാൻ സാധിക്കില്ലെന്ന് ഡോക്‌ടർ പറഞ്ഞതോടെ പ്രതികൾ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.