08 July, 2023 12:27:27 PM


കോഴിക്കോട് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്നു പേര്‍ക്ക് പരിക്ക്



കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം പൊലീസിന്‍റെ ജീപ്പ് അപകടത്തിൽപ്പെട്ടു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 

വാഹനത്തിൽ ഉണ്ടായിരുന്ന എസ് ഐ രമ്യ, ഡ്രൈവർ രജീഷ്, പിആർഒ ഗിരീഷ്, എന്നിവർക്ക് പരിക്കേറ്റു. മൂന്ന് പേരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. 

വടകരയിൽ ഔദ്യോഗിക യോഗത്തിന് പോകുകയായിരുന്ന പൊലീസ് സംഘമാണ് അപകടത്തിൽപ്പെട്ടത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K