01 July, 2023 12:21:23 PM
എറണാകുളത്ത് വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്‌ത ഡോക്ടർക്ക് മർദനം; 2 പേർ കസ്റ്റഡിയിൽ
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് ക്രൂരമർദനം. വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്‌ത ഹൗസ് സർജൻ ഡോ.ഹരീഷ് മുഹമ്മദിനെയാണ് മർദിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജോസ്‌മിൽ, റോഷൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.