30 June, 2023 03:22:38 PM
മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കുന്നത്തു നാട് എംഎൽഎ വി. ശ്രീനിജൻ അപകീർത്തി കേസ് നൽകിയതിനു പുറകേയാണ് ഷാജൻ സ്കറിയ മുൻകൂർജാമ്യത്തിനായി അപേക്ഷ നൽകിയത്.
ജസ്റ്റിസ് വി.ജി. അരുണിന്‍റെ ബെഞ്ചാണ് തള്ളിയത്. വ്യാജ വാർത്ത നൽകി വ്യക്തി അധിക്ഷേപം നടത്തിയെന്നാരോപിച്ച് എംഎൽഎ നൽകിയ പരാതിയിലാണ് കേസ്.
മറുനാടൻ മലയാളി സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ. റിജു എന്നിവരാണ് മറ്റു പ്രതികൾ. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ ഷാജൻ സ്കറിയയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും.