28 June, 2023 06:06:02 PM
കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
കോഴിക്കോട്: സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കുന്ദമംഗലത്തിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം കോഴിക്കോട് മെഡിക്കൽ കോളെജിനു സമീപമാണ് അപകടം. പരിക്കേറ്റവരെ ഉടൻ തന്നെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.