27 June, 2023 09:40:37 AM


കോഴിക്കോട് തിരുവമ്പാടിയിൽ കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് ഉടമ മരിച്ചു



കോഴിക്കോട്: തിരുവമ്പാടിയിൽ കോഴി ഫാം ഉടമ ഷോക്കേറ്റ് മരിച്ചു. പുല്ലൂരാം പാറ റോഡിൽ പെരുമാലിപ്പടിയിൽ കൈതക്കുളം വിൽ‌സൺ മാത്യു (58) ആണ് മരിച്ചത്. വീടിനോടു ചേർന്നുള്ള ഫാമിൽ വച്ചാണ് വിൽസണ് ഷോക്കേറ്റത്.

ഇന്നലെ വൈകിട്ട് വിൽസൺ കോഴി ഫാമിൽ കോഴികൾക്ക് തീറ്റ കൊടുത്ത് മടങ്ങുമ്പോഴായിരുന്നു ഷോക്കേറ്റത്. വിൽസൺ മൂന്നു തവണ സംസ്ഥാന സർക്കാരിന്‍റെ മികച്ച കോഴിഫാം കർഷകനുള്ള അവാർഡ് നേടിയിട്ടുണ്ട്.

മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമയാണ് ഇദ്ദേഹം. സംസ്കാരം ഇന്ന് വൈകിട്ട് 5 ന്. ഭാര്യ: സെലിൻ പുരയിടത്തിൽ. മക്കൾ: സിസ്റ്റർ മരിയ, മാഗി മോനിക്ക, എലിസബത്ത് റോസ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K