24 June, 2023 02:12:27 PM


പിന്നോട്ടെടുത്ത പിക്ക്അപ് വാൻ ശരീരത്തിൽ കയറിയിറങ്ങി മദ്രസ ജീവനക്കാരന് ദാരുണാന്ത്യം



കൊച്ചി: ആലുവയിൽ അശ്രദ്ധമായി പിന്നോട്ടെടുത്ത പിക്ക്അപ് വാനിടിച്ച് ഒരാൾ മരിച്ചു. പല്ലാരിമംഗലം സ്വദേശി മുഹയദ്ദീൻ മുസല്യാരാണ്  മരിച്ചത്. ഇടിച്ചിട്ട ശേഷം വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി. പുലർച്ചെ നാലരക്ക് അമ്പാട്ട് ജംഗ്ഷനിലായിരുന്നു അപകടം.

പ്രാർത്ഥനയ്ക്കായി പള്ളിയിലേക്ക് നടന്നുപോവുകയായിരുന്ന മുഹമ്മദ് മുസല്യാരാണ് അപകടത്തിൽപെട്ടത്. പിന്നോട്ടെടുത്ത പിക്ക് അപ് വാൻ മുഹയദ്ദീൻ മുസ്ല്യാരുടെ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിൽ വീണ ഇയാളുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാഹനത്തിൻ്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലുവ ഇടയപ്പുറം മദ്രസയിലെ ജീവനക്കാരനാണ് മുഹയദ്ദീൻ മുസല്യാര്‍. ബക്രീദ് അവധിയ്ക്കായി ഇന്ന് നാട്ടിൽ പോകാനിരിക്കെയാണ് ദാരുണാന്ത്യം. അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K