24 June, 2023 11:17:01 AM


കൽപ്പറ്റയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം



കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K