22 June, 2023 05:25:46 PM


പേളി മാണി ഉൾപ്പെടെയുള്ള പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്



കൊച്ചി: സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്‍റെ പരിശോധന. ഇന്ന് രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ആരംഭിച്ച പരിശോധന പുരോഗമിക്കുകയാണ്. യൂട്യൂബര്‍മാരുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.

പല യൂട്യൂബ് വ്ലോഗർമാർക്കും വർഷം രണ്ട് കോടി രൂപയ്ക്കടുത്ത് വരെ വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍ വരുമാനത്തിന് ആനുപാതികമായി നികുതി ഒടുക്കുന്നില്ല എന്നാണ് ആരോപണം. ഒരു കോടിക്ക് മുകളില്‍ പ്രതിവർഷം വരുമാനം കിട്ടുന്നവരെയാണ് നിലവില്‍ അന്വേഷണ വിധേയമാക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.

നടിയും അവതാരകയുമായ പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K