15 June, 2023 12:39:14 PM


പുരാവസ്തു തട്ടിപ്പു കേസ്: മുൻകൂർ ജാമ്യം തേടി സുധാകരൻ ഹൈക്കോടതിയിൽ



കൊച്ചി: പുരാവസ്തു തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ‌ ജാമ്യം തേടിയാണ് സുധാകരൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. മോൻസൻ കേസിൽ സുധാകരനെ രണ്ടാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നതെന്നാണ് ഹർജിയിലെ ആരോപണം. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു. ആരേയും വഞ്ചിച്ചിട്ടില്ലെന്നും,രാഷ്രീയ വൈരാഗ്യം തീര്‍ക്കാനും, സമൂഹ മധ്യമങ്ങളിൽ തന്‍റെ പ്രതിഛായ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് കേസെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു.

അഡ്വ.മാത്യു കുഴല്‍നാടന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യേപക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കേസിൽ ചോദ്യം ചെയ്യലിനായി രണ്ടു തവണ ക്രൈംബ്രാഞ്ച് നോട്ടീസയച്ചെങ്കിലും തനിക്ക് ജൂൺ 23 വരെ ഹാജരാവാനാവില്ലെന്ന് സുധാകരൻ അറിയിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K