14 June, 2023 06:44:14 PM
കാട്ടാക്കട കോളെജിലെ ആൾമാറാട്ടം: എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു
കൊച്ചി: കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജിലെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ കയറിപ്പറ്റാൻ ശ്രമിച്ച എസ്എഫ്ഐ നേതാവ് വിശാഖിനെ ജൂൺ 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. അതേസമയം, കേസിൽ വിശാഖിന്‍റെ പങ്ക് ഗുരുതരമാണെന്നും, പ്രിൻസിപ്പലിനെ സ്വാധീനിക്കാതെ പേര് യൂണിവേഴ്സിറ്റിക്ക് അയയ്ക്കില്ലെന്നും കോടതി നീരിക്ഷിച്ചു.
സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും പ്രിൻസിപ്പലാണ് പിന്നിലെന്നും വിശാഖ് കോടതിയിൽ ആവർത്തിച്ചു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്താണ് ഇതിൽ പ്രിൻസിപ്പലിന് താത്പര്യമെന്നും, പ്രേരിപ്പിക്കാതെ എങ്ങനെയാണ് യൂണിവേഴ്സിറ്റിക്കു പേരു നൽകുന്നതെന്നും ആരാഞ്ഞത്.
യുയുസിയായ തിരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം വിശാഖിന്‍റെ പേരാണ് കോളെജിൽ നിന്ന് സർവകാലശാലയിലേക്ക് അയച്ചത്. വിവാദമായതിനു പിന്നാലെ കത്ത് പിൻവലിക്കുകയും ചെയ്തു.
യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് ചെയ്യാനും അവകാശമുള്ളത് കോളെജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർക്കാണ്