14 June, 2023 05:40:20 PM


വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകന്‍ മരിച്ചു



കോഴിക്കോട്:  ബാലുശ്ശേരിയിൽ  കഴിഞ്ഞദിവസം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോക്കല്ലൂരിന് സമീപം ഇന്നലെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ വട്ടപ്പൊയിൽ അഖിൽ (32) ആണ് രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. 

ഭാര്യക്കൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ കോക്കല്ലൂരിൽ വച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അഖിലിന്റെ ഭാര്യ മൊടക്കല്ലൂരിലെ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ  താമരശ്ശേരി വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയാണ് അഖിൽ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K