10 June, 2023 05:34:44 PM
ആർഷോയുടെ പരാതി: മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെതിരെ കേസ്
കൊച്ചി: മഹാരാജാസ് കോളജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.കോളജ് പ്രിന്‍സിപ്പല്‍ വി.എസ്.ജോയ്, ആര്‍ക്കിയോളജി വിഭാഗം കോര്‍ഡിനേറ്ററായ വിനോദ് കുമാര്‍ എന്നിവരടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തത്.
എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് എസിപി പയസ് ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോളജിലെത്തി പ്രിന്‍സിപ്പലിന്‍റെ മൊഴിയെടുത്തു. വിനോദിന്‍റെ മൊഴിയും ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും. എഴുതാത്ത പരീക്ഷയ്ക്ക് തന്‍റെ പേരില്‍ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്ന സംഭവത്തില്‍ കോളജിനകത്ത് ഗൂഢാലോചന നടന്നെന്ന് കാട്ടി ആര്‍ഷോ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.