09 June, 2023 04:06:04 PM
കെഎസ്യു കാലടി സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കാലടി: കെ.വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നല്കാന് വേണ്ടി സംവരണ മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് കെഎസ്യു കാലടി സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കൊടി കെട്ടിയിരുന്ന വടികളും ടയറും പ്രവര്‍ത്തകര്‍ പോലീസിന് നേരെ എറിഞ്ഞു.
പോലീസ് ബാരിക്കേഡുകള്‍ തള്ളിമാറ്റി പ്രവര്‍ത്തകര്‍ ക്യാംപസിന് അകത്തേയ്ക്ക് കയറാന്‍ ശ്രമിച്ചു. ഇത് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രവര്‍ത്തകര്‍ സര്‍വകലാശാലയ്ക്ക് മുന്നിലുള്ള റോഡില്‍ വാഹനങ്ങള്‍ തടഞ്ഞു. നിലവില്‍ ഇവര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.