09 June, 2023 12:29:46 PM


പെൻഷൻ മസ്റ്ററിങിനേർപ്പെടുത്തിയിരുന്ന സ്റ്റേ നീക്കി ഹൈക്കോടതി



കൊച്ചി: സാമൂഹിക സുരക്ഷാ പെൻഷൻ മാസ്റ്ററിങ്ങിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. സാമൂഹിക സുരക്ഷ പെൻഷൻ , ക്ഷേമ നിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ അക്ഷയാ കേന്ദ്രം വഴിമാത്രം ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന സംസ്ഥാന സർക്കാർ മാർച്ചിൽ പാസാക്കിയ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

മസ്റ്ററിങ് ഡിസംബറിൽ പൂർത്തിയായതാണെന്നും അനുബന്ധ രേഖകളാണ് ഇനി അപ്ലോഡ് ചെയ്യേണ്ടതെന്നതുമുൾപ്പടെയുള്ളവ കണക്കിലെടുത്താണ് ഹൈക്കോടതി നടപടി. ഉത്തരവിനെതിരെ സിഎസ്സി നടത്തിപ്പുകാർ സമർപ്പിച്ച ഹർജിയിലാണ് നടപടി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K