07 June, 2023 02:22:57 PM


ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു



കോഴിക്കോട്: കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവമ്പാടി തച്ചംകുന്നേൽ വിൽസന്‍റെ മകൻ ആനന്ദ് വിൽസൺ (25) ആണ് മരിച്ചത്.

കാരന്തൂർ ഭാഗത്തു നിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയിൽ ബൈക്കിടിക്കുകയായിരുന്നു. ഉടൻ തന്നെ ആനന്ദിനെ കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K