07 June, 2023 11:35:14 AM
പി.എം ആര്‍ഷോയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് കെ.എസ്.യു
കൊച്ചി: മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജ രേഖ ചമച്ച കേസിലും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിലും പ്രതിഷേധം ശക്തമാക്കി കെ.എസ്.യു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാരാജാസ് കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് കെ.എസ്.യു നേതാക്കള്‍ അറിയിച്ചു.
മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ ചമയ്ക്കാന്‍ വിദ്യയെ സഹായിച്ചത് പി.എം ആര്‍ഷോ ആണെന്നാണ് കെ.എസ്.യുവിന്‍റെ ആരോപണം. കോളജിന്‍റെ വ്യാജ സീല്‍ ഇവരുടെ പക്കല്‍ ഉണ്ടെന്നും അവര്‍ ആരോപിക്കുന്നു.
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ വ്യാജ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതില്‍ എക്‌സാം കണ്‍ട്രോളര്‍ക്കെതിരെ നടപടി വേണമെന്നാണ് കെ.എസ്.യുവിന്‍റെ ആവശ്യം. അതേസമയം തന്‍റെ മാര്‍ക്ക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പി.എം ആര്‍ഷോയുടെ വാദം.