06 June, 2023 04:51:12 PM


സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവര്‍ അറസ്റ്റില്‍



കൊച്ചി: അലക്ഷ്യമായി വാഹനമോടിച്ചതിനെതിരെ നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി നല്‍കിയ പരാതിയില്‍ കൊച്ചിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശി ഭരത് ആണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെ പത്തടിപ്പാലത്ത് വച്ചായിരുന്നു സംഭവം.

സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനത്തിന് സൈഡ് കൊടുക്കാതെ അലക്ഷ്യമായാണ് ഇയാള്‍ ലോറി ഓടിച്ചിരുന്നത്. സംഭവ സമയം ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരന്തരം ഹോൺ മുഴക്കിയിട്ടും മാർഗതടസം സൃഷ്ടിച്ചാണ് ഇയാൾ വാഹനം ഓടിച്ചത്. പിന്നാലെ സുരേഷ് ഗോപി വിവരം അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി അങ്കമാലിയിൽ വച്ച് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K