06 June, 2023 12:27:27 PM


മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖ; പൂർവ വിദ്യാർഥിക്കെതിരെ പരാതി നൽകി കോളേജ്



എറണാകുളം: എറണാകുളം മഹാരാജാസ് കോളെജിന്‍റെ പേരിൽ വ്യാജ രേഖ ചമച്ചതായി പരാതി. പൂർവ വിദ്യാർത്ഥിയാണ് വ്യാജ രേഖ ഉണ്ടാക്കി മറ്റൊരു കോളേജിൽ ഗസ്റ്റ് ലക്ചറര്‍ ആയത്. മഹാരാജാസ് കോളേജ് പോലീസില്‍ പരാതി നൽകി. കാസർഗോഡ് സ്വദേശി കെ. വിദ്യയാണ് വ്യാജ രേഖ ചമച്ചത്. കോളേജിന്‍റെ  സീലും വൈസ് പ്രിൻസിപ്പാലിന്‍റെ  ഒപ്പും വ്യാജമായി ഉണ്ടാക്കി. രണ്ട് വര്‍ഷം മഹാരാജാസില്‍ താത്കാലിക അധ്യാപികയായിരുന്നുവെന്നാണ് ഇവര്‍ രേഖ ചമച്ചത്.

അട്ടപ്പാടി ഗവര്‍മെന്‍റ്  കോളേജിൽ  അഭിമുഖത്തിന് ഹാജറായപ്പോൾ അവിടെ സംശയം തോന്നി അധികൃതർ മഹാരാജാസ് കോളേജിനെ സമീപിക്കുക ആയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ വിവരം പുറത്ത് വന്നത്. മഹാരാജാസില്‍ പഠിക്കുമ്പോഴും പിന്നീട് കാലടി സര്‍വ്വകലാശാലയില്‍ പഠിക്കുമ്പോഴും എസ്എഫ്ഐയുടെ നേതാക്കളുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും വ്യാജ പ്രവൃത്തിപരിചയ രേഖ ഉണ്ടാക്കുന്നതിന് ഇത് സഹായകമായിട്ടുണ്ടെന്നും കെഎസ്‌യു ആരോപിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K