06 June, 2023 11:26:22 AM


അനധികൃത സ്വത്ത് സമ്പാദനം: വി.എസ്. ശിവകുമാർ ഇഡിക്ക് മുന്നിൽ ഹാജരായി



കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാർ ഇഡിക്ക് മുന്നിൽ ഹാജരായി. അഭിഭാഷകനൊപ്പമാണ് ശിവകുമാർ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിലെത്തിയത്. 

ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഇത് നാലാം തവണയാണ് ശിവകുമാറിനെ ഇഡി വിളിപ്പിക്കുന്നത്. എന്നാൽ പലകാരണങ്ങളും ചൂണ്ടിക്കാട്ടി മുൻപ് ശിവകുമാർ ഹാജരായിരുന്നില്ല.

തിങ്കളാഴ്ച്ച ഹാജരാവണമെന്നായിരുന്നു ഇഡി അയച്ച നോട്ടീസ്. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്നാണ് ശിവകുമാർ ഹാജരായത്. ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വിജിലൻസും നേരത്തെ ശിവകുമാറിനെതിരെ കേസെടുത്തിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K