06 June, 2023 11:04:29 AM


കോളേജ് വിദ്യാര്‍ത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച പ്രതി പിടിയിൽ



കോഴിക്കോട്: പുതുപ്പാടിയിലെ കോളേജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി പിടിയില്‍. വയനാട് കല്‍പ്പറ്റ സ്വദേശി ജാനിസിനെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. 

തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ വെച്ചാണ് പ്രതി പിടിയിലായത്. ഈ മാസം ഒന്നാം തീയതി രാത്രിയാണ് 18 കാരിയായ വിദ്യാര്‍ത്ഥിനിയെ താമരശ്ശേരി ചുരത്തില്‍ ഇറക്കി വിട്ടത്. അന്ന് മുതല്‍ പ്രതിക്കായി പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇയാൾ യുവതിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഹോസ്റ്റലിൽ നിന്നും വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു. തിരിച്ചെത്താതിരുന്നതിനാൽ ഹോസ്റ്റൽ അധികൃതർ വീട്ടിലേക്ക് വിളിച്ചു. ശേഷം യുവതിയുടെ പിതാവ് പോലീസിൽ പരാതി നൽകുകയും, ചുരത്തിലെ ഒൻപതാം വളവിൽ നിന്നും കണ്ടെത്തുകയുമായിരുന്നു. സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K