03 June, 2023 04:26:21 PM


സിനിമാ പ്രവർത്തകക്കുനേരെ നഗ്നതാ പ്രദർശനം: സവാദിന് ജാമ്യം അനുവദിച്ച് കോടതി



കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ അറസ്റ്റിലായ സവാദിന് ജാമ്യം ലഭിച്ചു. എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൃശൂർ സ്വദേശിയും സിനിമാ പ്രവർത്തകയുമായ നന്ദിത ശങ്കറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സവാദിനെ അറസ്റ്റ് ചെയ്തത്. സ്ത്രീകൾക്ക് മുൻഗണനയുള്ള 3 പേർക്ക് ഇരിക്കാവുന്ന സീറ്റിൽ നന്ദിതയിക്കും മറ്റൊരു സ്ത്രീക്കും ഇടയിലാണ് പ്രതിയായ സവാദ് ഇരുന്നത്.

ബസ് എടുത്തതോടെ ഇയാൾ നന്ദിതയോട് മോശമായി പെരുമാറാൻ തുടങ്ങി. ആദ്യം കാര്യമാക്കിയില്ല, പിന്നീട് ഇയാൾ നഗ്നത പ്രദർശനം നടത്താൻ ഒരുങ്ങിയതോടെ നന്ദിത ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് സീറ്റിൽ നിന്നും എഴുന്നേറ്റ ഇയാൾ അത്താണിയിൽ സിഗ്നലിൽ വണ്ടി നിർത്തിയപ്പോൾ ഇറങ്ങി ഓടുകയായിരുന്നു. നാട്ടുകാരുടെ സന്ദർഭോജിതമായ ഇടപെടലിലൂടെ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K