03 June, 2023 12:49:26 PM


കാറില്‍ മദ്യക്കടത്ത്: 72 കുപ്പി മദ്യവുമായി രണ്ടുപേര്‍ പിടിയില്‍



കോഴിക്കോട്: താമരശ്ശേരി വാവാട്ട് ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന 36 ലിറ്റര്‍ (72 കുപ്പി) മദ്യവുമായി രണ്ടുപേര്‍  എക്‌സൈസ് പിടിയില്‍. പുതുപ്പാടി കാക്കവയല്‍ വയലപ്പിള്ളില്‍ വി.യു തോമസ് (67), കാരക്കുഴിയില്‍ ഷീബ (45) എന്നിവരാണ് പിടിയിലായത്.

താമരശ്ശേരി സര്‍ക്കിള്‍ എക്‌സൈസ് അസി. ഇന്‍സ്‌പെപെക്ടര്‍ സി.സന്തോഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ബിനീഷ് കുമാര്‍, ആരിഫ്, കെ.പി ഷിംല എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളില്‍ നിന്നും വാങ്ങിയ മദ്യം കാക്കവയല്‍ ഭാഗത്ത് ചില്ലറ വില്‍പനക്കായി കൊണ്ടു പോകവെ ആണ് ഇവരെ പിടികൂടിയത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K