03 June, 2023 12:04:09 PM


ബിഗ് ബോസ് താരത്തിനെതിരേ അശ്ലീല ചേഷ്ട; യുവാവ് പിടിയിൽ



കളമശേരി: ബിഗ് ബോസ് താരത്തിനെതിരേ അശ്ലീല ചേഷ്ട കാണിച്ച യുവാവ് പിടിയിൽ. കോതമംഗലം സ്വദേശി ഷഫീക്ക് (32) ആണ് പിടിയിലായത്.

ഇന്നലെ വൈകിട്ട് 7 മണിയോടെ ലുലു മാളിൽ എത്തിയ താരത്തോട് പ്രതി അശ്ലീല ചേഷ്ട് കാണിക്കുകയും ലൈംഗിക ആവശ്യങ്ങൾക്കായി ക്ഷണിക്കുകയും ചെയ്തുവെന്നുമാണ് പരാതി.

താരം പ്രതികരിച്ചതോടെ പ്രതി മാളിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ചു. എന്നാൽ മാളിലെ സെക്യൂരിറ്റി ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K