02 June, 2023 02:02:23 PM


വിജിലന്‍സ് ഓഫീസിലെ ജീവനക്കാരനും ഭാര്യയും ജീവനൊടുക്കിയ നിലയിൽ



കോഴിക്കോട്: കൊയിലാണ്ടിയിൽ ഭാര്യയെയും ഭർത്താവിനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം താമസിക്കുന്ന വെള്ളിപ്പുറത്ത് അശോക് കുമാർ (42), ഭാര്യ അനു രാജൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിജിലൻസ് ഓഫീസിലെ ടൈപ്പിസ്റ്റാണ് അശോക് കുമാർ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K