01 June, 2023 03:19:40 PM
എറണാകുളത്ത് വീട്ടമ്മയെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി
കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. തിരുവാണിയൂർ സ്വദേശിനി സരള (63) ആണ് മരിച്ചത്. കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സ്വകാര്യ നഴ്സറി സ്കൂളിൽ ആയ ആയി പ്രവർത്തിക്കുകയാണ് സരള. രാവിലെ സ്കൂളിൽ എത്താത്തതിനെത്തുടർന്ന് അന്വേഷിച്ചെത്തിയ സഹപ്രവർത്തകരാണ് സരളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപത് ലക്ഷം രൂപയുടെ കടം ഇവർക്കുണ്ടായതാണ് വിവരം. പഞ്ചാബ് നാഷണൽ ബാങ്ക് വീട്ടിൽ നോട്ടീസ് പതിപ്പിച്ചിരുന്നു.