30 May, 2023 10:00:52 AM
കാസർഗോഡ് ചെർക്കള കെട്ടുംകല്ലിൽ നിന്നും സ്ഫോടക വസ്തുക്കള്‍ പിടികൂടി

കാസർഗോഡ്: കാസർഗോഡ് ചെർക്കള കെട്ടുംകല്ലിൽ നിന്നും സ്ഫോടക വസ്തു ശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടിൽ നിന്നാണ് സ്ഫോടക വസ്തുകൾ പിടികൂടിയത്. ഇയാൾ ഉപയോഗിച്ചിരുന്ന കാറിൽ നിന്നും സ്ഫോടക വസ്തുകൾ കണ്ടെത്തി.
എക്സൈസ് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുകൾ കണ്ടെത്തിയത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.




