24 May, 2023 08:15:45 AM
ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍
കാസർഗോഡ്: കാസർഗോഡ് ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. തൃശ്ശൂർ സ്വദേശി സനീഷ് ആണ് ഹോസ്ദുർഗ് കാസർഗോഡ് പോലീസിന്‍റെ പിടിയിലായത്. മംഗളൂരുവിൽ ഹൗസ് സർജനായ യുവതിയെ ചെന്നൈ മംഗളുരു എക്സ്പ്രസിൽ വച്ചാണ് ഇയാൾ ശല്യം ചെയ്തത്. തലശ്ശേരിയിൽ നിന്ന് കയറിയ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി കാസർകോട് റെയിൽവേ പോലീസിൽ പരാതി നൽകിയിരുന്നു.
ഇയാളുടെ ഫോട്ടോ മൊബൈൽ ഫോണിൽ പകർത്തിയതോടെ ട്രെയിന്‍ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഇറങ്ങി ഓടുകയായിരുന്നു. ആദ്യം കൈ ഉപയോഗിച്ച് രഹസ്യ ഭാഗത്ത് സ്പർശിച്ചപ്പോൾ തന്നെ രൂക്ഷമായി പ്രതികരിച്ചു താക്കീത് നൽകിയെന്ന് യുവതി പോലീസിനോട് പറഞ്ഞു. തുടർന്ന് മയങ്ങിയപ്പോഴാണ് തോളിൽ അവയവം കൊണ്ട് ഉരസി എന്നും പരാതിയിൽ പറയുന്നത്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.