22 May, 2023 03:38:50 PM


ദമ്പതികൾക്കു നേരെ ആക്രമണം: അഞ്ച് പേർ കസ്റ്റഡിയിൽ



കോഴിക്കോട്: നഗരത്തിൽ രാത്രി ബൈക്കിൽ സഞ്ചരിക്കവേ ദമ്പതികൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി സിനിമ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴിയാണ് ദമ്പതികൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഇരിങ്ങാടൻ സ്വദേശികളാണ് ആക്രമണത്തിനിരയായത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ യുവാവ് ആക്രമിക്കപ്പെടുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ടു ബൈക്കിലായെത്തിയ അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. ചോദ്യം ചെയ്ത അശ്വിനെ അക്രമികളിലൊരാൾ ഹെൽമറ്റ്കൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. പരിക്കേറ്റ ഭാര്യയും അശ്വിനും ആശുപത്രി ചികിത്സയിലാണ്.

രണ്ടു ബൈക്കുകളിലെത്തിയാണ് ആക്രമണം നടത്തിയത്. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത തന്നെ അക്രമികൾ മർദ്ദിക്കുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. സിനിമ കണ്ടശേഷം നഗരത്തിൽ ഭക്ഷണം കഴിക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. സംഭവം ഉണ്ടായതിന് പിന്നാലെ പൊലീസിൽ പരാതി നൽകി. ദമ്പതികളുടെ മൊഴി ഉടൻ രേഖപ്പെടുത്തുമെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K