16 May, 2023 09:58:51 AM


മൂന്നുകുട്ടികളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി; ഇരുവരും അറസ്റ്റിൽ



കോഴിക്കോട്: വിവാഹിതയും 12 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയും കാമുകനും പിടിയിൽ. കൂരാച്ചുണ്ട് സ്വദേശിനിയായ 27കാരിയും 26കാരനുമാണ് വൈത്തിരിയിൽ നിന്നു പിടിയിലായത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്.

കഴിഞ്ഞ 4നാണ് യുവതിയെ കാണാതായത്. തുടർന്ന് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും ഇതിനു പ്രേരണ നൽകിയതിനു കാമുകനെതിരെയുമാണ് കേസെടുത്തത്.

സബ് ഇൻസ്പെക്ടർ അൻവർ ഷായുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K