11 May, 2023 03:41:24 PM


13കാരന്‍റെ കൈയില്‍നിന്ന് മൊബൈല്‍ ഫോണും, പണവും തട്ടിയെടുത്ത യുവാക്കൾ പിടിയിൽ



കൊച്ചി: പതിമൂന്നുകാരന്‍റെ കൈയില്‍നിന്ന് മൊബൈല്‍ ഫോണും, പണവും തട്ടിയെടുത്ത രണ്ടു യുവാക്കൾ പിടിയിൽ. മട്ടാഞ്ചേരി, പുത്തന്‍വീട്ടില്‍ ഹന്‍സില്‍ (18), മട്ടാഞ്ചേരി, ജൂടൗണ്‍ സ്വദേശി സുഹൈല്‍(19) എന്നിവരാണ് പിടിയിലായത്.

മട്ടാഞ്ചേരി കൂവപ്പാടം സുജാത ജങ്ഷന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. കുട്ടിയുടെ കൈയില്‍നിന്ന് 15,000 രൂപ വിലമതിക്കുന്ന ഫോണാണ് ഇവര്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. ഫോണ്‍ എറണാകുളത്തുള്ള മൊബൈല്‍ ഷോപ്പില്‍ വില്‍ക്കാന്‍ ശ്രമിക്കവേയാണ് ഇവര്‍ പിടിയിലായത്.

പ്രതികള്‍ നേരത്തേ മോഷണക്കേസില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. മട്ടാഞ്ചേരി ഇന്‍സ്‌പെക്ടര്‍ തൃദീപ് ചന്ദ്രന്‍, എസ്.ഐ. ഹരിശങ്കര്‍, സീനിയര്‍ സി.പി.ഒ. ശ്രീകുമാര്‍, അനീഷ്, ഇഗ്‌നേഷ്യസ്, സി.പി.ഒ. സെബാസ്റ്റ്യന്‍ എന്നിവര്‍ ചേർന്നാണ് പ്രതികളെ പിടികൂടിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K