11 May, 2023 10:33:23 AM


പോലീസിന്‍റെ വീഴ്ചക്ക് ശിക്ഷ പോലീസിനായിരിക്കണം- നവദർശന വേദി



കോലഞ്ചേരി: ഡോ. വന്ദനാദാസ് കുത്തേറ്റ് മരിച്ച സംഭവം കേരള സമൂഹത്തിന്‍റെ മുഖത്തേറ്റ അടിയാണെന്ന് കേരള നവദർശന വേദി. അപലപിക്കാൻ വാക്കുകളില്ല. എന്നാൽ ഇത് പോലീസ് വീഴ്ചയാണെന്ന് വ്യക്തം. ബഹു.കോടതിയും അതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതുകൊണ്ട് ഇതിന്‍റെ ശിക്ഷ അവർ തന്നെ ഏല്കണമെന്നും യോഗം ചൂണ്ടിക്കാട്ടി.

പോലീസിനെ നിയന്ത്രിക്കുന്ന ഭരണകർത്താക്കൾക്ക് കൈ കഴുകി രക്ഷപെടാൻ മിടുക്കായിരിക്കും. പണ്ട് ഇത്തരം ദുരന്തങ്ങളിൽ മനം നൊന്ത്മാനക്കേടു കൊണ്ട് രാജി വക്കുമായിരുന്നു. പ്രതിഷേധവും പ്രതികാരവും രോഗികളോടു കാട്ടുന്നത് യുക്തിസഹമാണോ എന്നു ചിന്തിക്കണം. ഒരധ്യാപകൻ പരസ്യ മദ്യപാനിയായി എന്നാൽ സമനില തെറ്റിയെന്നല്ലേ അർത്ഥം. ഇതിനു മുൻപു എന്തു നടപടി എടുക്കാൻ കഴിഞ്ഞു എന്നത് പ്രസക്തമാണ്.

മാതൃകയിലാത്ത ഉദ്യോഗസ്ഥർ അതും അധ്യാപകർ ആപത്താണ്. ഖജനാവിൽ പണം വേണം. അതിനായി മദ്യം വില്ക്കണം. ഇതിന്‍റെ ഫലമായി സമനില തെറ്റിയവർ നമുക്കു ചുറ്റും അരക്ഷിതാവസ്ഥ സൃഷ്ടിക്കുക തന്നെ ചെയ്യും. നല്ല സമൂഹത്തിൽ നിന്നേ നന്മ പ്രതീക്ഷിക്കാവൂ എന്നും കേരള നവദർശന വേദി യോഗം ചൂണ്ടിക്കാട്ടി. സെക്രട്ടറി ടി.എം. വർഗീസ് പ്രമേയമവതരിപ്പിച്ചു. തങ്കച്ചൻ എം. ഏലിയാസ്. ജെസ്സി.കെ. പോൾ, കെ.കെ.ഉദയകുമാർ, ടി.എം.സജി, സതി രാജ, ഫെബിയ, എന്‍. എ. രാജപ്പൻ എന്നിവർ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K