10 May, 2023 03:02:08 PM


നടന്‍ ഹരീഷ് പേങ്ങന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; സഹായം അഭ്യര്‍ഥിച്ച് സുഹത്തുക്കള്‍



കൊച്ചി: കരള്‍ രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന്‍ ഹരീഷ് പേങ്ങന്‍റെ ചികിത്സക്കായി സഹായം അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍. ചെറിയ വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണെന്നും. അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്‍റാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നതെന്നും നടൻ നന്ദൻ ഉണ്ണി പറഞ്ഞു.

മഹേഷിന്‍റെ പ്രതികാരം, ഷഫീക്കിന്‍റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ച നടനാണ് ഹരീഷ് പേങ്ങന്‍.

അഭ്യർത്ഥന

 എന്‍റെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ ഹരീഷ്, കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയിൽ ജീവിതത്തിലേക്ക് തിരിച്ചു വരുവാനായി മല്ലിടുകയാണ്..
ചെറിയ ഒരു വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണ്. അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്‍റാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഹരീഷിന്‍റെ ഇരട്ട സഹോദരിയായ ശ്രീജ ലിവർ ദാനം ചെയ്യാൻ തയ്യാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K