05 May, 2023 08:28:05 PM
പഴകിയ ചിക്കന്‍, ബീഫ് കറി, പന്നിയിറച്ചി; പിറവത്ത് 8 ഹോട്ടലുകള്‍ക്ക് പിഴ
പിറവം: പിറവത്ത് നഗരസഭ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ മിന്നല്‍ പരിശോധനയില്‍ എട്ട് ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കട ഉടമകള്‍ക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കി. ഇവര്‍ക്കെതിരെ പിഴയും ഈടാക്കും.
നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് നഗരത്തിലെ എട്ട് ഹോട്ടലുകളില്‍ നിന്നായി പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്. ഐശ്വര്യ ഹോട്ടലില്‍ നിന്ന് പഴകിയ പുളിശ്ശേരി, ജാക്ക്രസ് കോഫി ഹൗസില്‍ നിന്ന് പഴകിയ എണ്ണ, ബീഫ് കറി, കടലക്കറി, സിറ്റി ഹോട്ടലില്‍ നിന്ന് പഴകിയ ബീഫ് കറി, കുഞ്ഞൂഞ്ഞ് ഹോട്ടലില്‍ നിന്ന് പഴകിയ പന്നിയിറച്ചി, പഴകിയ എണ്ണ ഹോട്ടല്‍ ഹണിബീയില്‍ നിന്ന് പഴകിയ ചിക്കന്‍ അല്‍ഫാം, ഫിഷ് ഫ്രൈ, ഹോട്ടല്‍ അഥീനയില്‍ ഫ്രൈഡ് റൈസ്, ശിവനന്ദ ബേക്കറിയില്‍ നിന്ന് പഴകിയ ബീഫ്, വിജയ ബേക്കറിയില്‍ പഴകിയ പഴം പൊരി, ചിപ്സ് എന്നിവയാണ് പിടികൂടിയത്. കടയുടമകള്‍ക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. ഇവര്‍ക്കെതിരെ പിഴയും ഈടാക്കും. ആകെ 15 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
നഗരസഭ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍ എം.ആര്‍., ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രശ്മി പി.ആര്‍., ഉമേഷ് എന്‍.എസ്. എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു.