03 May, 2023 10:41:46 AM


അരിക്കൊമ്പൻ മുല്ലക്കുടിയില്‍; റേഡിയോ കോളർ സിഗ്നൽ കിട്ടി തുടങ്ങി



ഇടുക്കി: അരികൊമ്പൻ റേഞ്ചിലെത്തി റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ കിട്ടി. പത്തോളം സ്ഥലങ്ങളിൽ നിന്നുള്ള സിഗ്നലാണ് ലഭിച്ചത്. ആന അതിർത്തി വനമേഖലയിലൂടെ സഞ്ചരിച്ചതായാണ് സിഗ്നലിൽ നിന്നുള്ള വിവരം. തമിഴ്നാട് അതിർത്തിയിലുള്ള മുല്ലക്കുടിയിലാണ് നിലവിൽ അരിക്കൊമ്പനുള്ളത്.

ഇന്നലെ പുലര്‍ച്ചെ മുതല്‍ അരിക്കൊമ്പന്‍റെ സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലഭിക്കുന്നില്ലായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലിന് ശേഷമാണ് സിഗ്‌നല്‍ നഷ്ടപ്പെട്ടത്. വനം വകുപ്പ് വാച്ചര്‍മാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പൻ എവിടെയെന്ന് അവര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മേഘാവൃതമായ കാലാവസ്‌ഥയും ഇടതൂർന്ന വനവുമാണെങ്കിൽ സിഗ്നൽ ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നാണ് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ കാരണം പറഞ്ഞത്. ഇന്ന് വീണ്ടും സിഗ്നൽ ലഭ്യമായതോടെ നിരീക്ഷണം തുടരാനാകുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K