03 May, 2023 10:30:42 AM


കളമശ്ശേരിയില്‍ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു



കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്ത് മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ആലുവ മാറമ്പിള്ളി സ്വദേശി ഷമീർ (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിയോടെയായിരുന്നു അപകടമുണ്ടായത്.

ഷമീറിന്‍റെ ഓട്ടോയിൽ മിനി ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ അലക്ഷ്യമായാണ് വാഹനമോടിച്ചതെന്നും അമിതവേഗതയിലായിരുന്നുവെന്നുമാണ് അറിയുന്നത്. ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K