02 May, 2023 01:13:49 PM


അരിക്കൊമ്പന്‍ തിരിച്ചെത്തുന്നുവോ? ആന കേരളത്തിലേക്ക് സഞ്ചരിക്കുന്നതായി സൂചന



ഇടുക്കി: തമിഴ്നാട് വനമേഖലയിലേക്ക് കടന്ന അരിക്കൊമ്പൻ കേരളത്തിലേക്ക് സഞ്ചരിക്കുന്നതായി സൂചന. ഇപ്പോൾ തമിഴ്നാട് വനമേഖലയിലാണ് അരിക്കൊമ്പനുള്ളത്. അരിക്കൊമ്പനെ ധരിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്നും ലഭിച്ച സിഗ്നൽ അനുസരിച്ച് ആന വണ്ണാത്തിപ്പാറ മേഖലയിലാണുള്ളത്.

മയക്കംവിട്ടുണർന്ന അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും തുറന്നു വിട്ട സ്ഥലത്തുനിന്നു 10 കീലോമീറ്റർ അകലെയാണെന്നും അധികൃതർ അറിയിച്ചു. ഇതാണ് കേരളത്തിലേക്ക് അരിക്കൊമ്പൻ സഞ്ചരിക്കുകയാണെന്ന സംശയമുണ്ടാക്കുന്നത്.

ചിന്നക്കനാൽ മേഖലയിലെ ആക്രമകാരിയായ കൊമ്പനെ ഞായറാഴ്ചയാണ് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്. വിവിധ സ്ഥലങ്ങളിലായി അരിക്കൊമ്പന് വെള്ളവും പുല്ലും വെച്ചിരുന്നെങ്കിലും എടുത്തിരുന്നില്ല. അതേസമയം മരുന്നുചേർത്ത വെള്ളം വെച്ചിരുന്ന വീപ്പകളിൽ രണ്ടെണ്ണം മറിച്ചുകളഞ്ഞിരുന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K