30 April, 2023 09:01:27 AM


'ഭൂതം വർത്തമാനം': വിനയകുമാറിന്‍റെ ആത്മകഥ പ്രകാശനം ചെയ്തു



കൊച്ചി : ഡോ.ടി വിനയകുമാർ രചിച്ച 'ഭൂതം വർത്തമാനം' എന്ന ആത്മകഥ കൊച്ചി ബിനാലെ ഫൌണ്ടേഷൻ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പെപ്പർ ക്രിയേറ്റീവ് അവാർഡ്സ് ട്രസ്റ്റ്‌ ചെയർമാൻ കെ വേണുഗോപാലിനു നൽകി  പ്രകാശനം ചെയ്തു. മുൻ കാലടി സംസ്‌കൃത  സർവകലാശാല  വൈസ് ചാൻസലറും മുൻ  പി എസ് സി ചെയർമാനുമായ ഡോ കെ എസ് രാധാകൃഷ്ണൻ പുസ്തക  വായന  നടത്തി. തിരക്കഥാകൃത്തും നടനും ആയ എസ് എന്‍ സ്വാമി ആശംസകൾ നേർന്നു.  ബാലകൃഷ്ണൻ  പെരിയ  സ്വാഗതവും  ഡോ ടി വിനയകുമാർ  നന്ദിയും പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K