29 April, 2023 01:37:06 PM
അരിക്കൊമ്പനെ മാറ്റുന്നത് പെരിയാർ കടുവ വന്യ ജീവി സങ്കേതത്തിലേക്കെന്ന് സൂചന
ഇടുക്കി: അരിക്കൊമ്പനെ നിലവിൽ മയക്കുവെടി വെച്ചുകഴിഞ്ഞു. എന്നാൽ ആന പൂർണമായും മയങ്ങിയിട്ടില്ല. അരിക്കൊമ്പനെ മാറ്റുന്നത് പെരിയാർ കടുവ വന്യ ജീവി സങ്കേതത്തിലേക്കെന്ന് സൂചന. ചിന്നക്കനാൽ മുതൽ കുമളി വരെയുള്ള പൊലീസ് സ്റ്റേഷനുകൾക്ക് ജില്ലാ പൊലീസ് മേധാവി ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗികമായി ഇക്കാര്യം പുറത്തു വന്നിട്ടില്ല. സിമന്‍റുപാലത്തുനിന്നും 2.30 മണിക്കൂറോളം യാത്രയുണ്ട് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക്.