28 April, 2023 07:13:15 PM


എറണാകുളത്ത് കെട്ടിട നിർമാണത്തിനിടെ തൊഴിലാളി വീണു മരിച്ചു



കൊച്ചി: എറണാകുളം മുണ്ടംവേലിയിൽ കെട്ടിട നിർമാണത്തിനിടെ തൊഴിലാളി വീണു മരിച്ചു. മുണ്ടംവേലി ചെറുപറമ്പിൽ സി.ടി.ജോസഫ് (48) ആണ് മരിച്ചത്. ഇയാൾക്കൊപ്പം രണ്ടു തൊഴിലാളികൾ കൂടി കെട്ടിടത്തിൽ നിന്ന് താഴെ വീണിരുന്നു. ഇവരിപ്പോൾ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 
 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K