21 April, 2023 03:25:44 PM


പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളികളെ സന്ദർശിച്ച് ഗവർണർ ആനന്ദ ബോസ്



കൊച്ചി: പെരുമ്പാവൂരിൽ  ഇതരസംസ്ഥാന തൊഴിലാളികളെ സന്ദർശിച്ച് പശ്ചിമ ബംഗാൾ ​ഗവർണർ ആനന്ദ ബോസ്. പെരുമ്പാവൂരിലെ ഫാക്ടറികളിൽ എത്തിയാണ് ​ഗവർണർ  തൊഴിലാളികളെ സന്ദർശിച്ചത്. തൊഴിലാളികളുടെ തൊഴിലിടങ്ങളും, ഇവരുടെ ഇവിടത്തെ  ജീവിതരീതിയും മനസ്സിലാക്കാനാണ് സന്ദർശനം. 

കേരളത്തില്‍ ജോലി ചെയ്യുന്ന പശ്ചിമബംഗാൾ തൊഴിലാളികൾക്കായി കർമ്മപദ്ധതി തയ്യാറാക്കുമെന്ന് ഗവർണർ പറഞ്ഞു. കൂടാതെ  തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ രാജ്ഭവനിൽ പോർട്ടലും തുടങ്ങും. പോർട്ടലിലേക്ക് തൊഴിലാളികൾക്ക് പരാതികൾ അറിയിക്കാം. ഇതിനായി ആലുവ യുസി കോളേജുമായി സഹകരിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശികളുടെ ഡാറ്റാബേസ് തയ്യാറാക്കും. ഇതരസംസ്ഥാന തൊഴിലാളികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുമെന്നും ഗവർണർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K