12 April, 2023 01:19:49 PM


ഹോട്ടൽ മുറിയിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷണം; പ്രതി അറസ്റ്റില്‍



പെരുമ്പാവൂർ: അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ നിന്ന് മുപ്പത്തിമൂവായിരം രൂപ വിലവരുന്ന രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ആസാം നാഗൂൺ സ്വദേശി ഇമ്രാൻ (20) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. കഴിഞ്ഞ 2 ന് ആണ് സംഭവം. രണ്ട് മൊബൈൽ ഫോണുകളാണ് ഇയാൾ മോഷ്ടിച്ചത്. ഭായി കോളനിയിൽ വിൽപ്പന നടത്തിയ ഒരു ഫോൺ പോലീസ് കണ്ടെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K