11 April, 2023 03:36:07 PM


കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരൻ‌ പിടിയിൽ



മലപ്പുറം: മഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരൻ‌ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. ഹെഡ് ക്ലർക്കായ കണ്ണൂർ സ്വദേശി പി വി ബിജുവിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്.


ഭൂമി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കാനാണ് ബിജു കൈക്കൂലി ആവശ്യപ്പെട്ടത്. 3500 രൂപ വേണമെന്ന് ഓഫീസർ ആവശ്യപ്പെട്ടകാര്യം പരാതിക്കാരൻ വിജിലസിനെ അറിയിച്ചു. തുടർന്ന് പണം കൈമാറുന്നതിനിടെ വിജിലൻസ് ബിജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K