10 April, 2023 01:43:27 PM


കോഴിക്കോട് നാദാപുരത്ത് റോഡരികിൽ 2 സ്റ്റീൽ ബോംബുകൾ കണ്ടെത്തി



കോഴിക്കോട്: നാദാപുരം പെരുമുണ്ടച്ചേരിയിൽ റോഡരികിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് ബോംബുകൾ കണ്ടെത്തിയത്. 


തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി സ്ഥാപിച്ച ബോർഡിന് പിന്നിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സി ഐ .ഇ വി ഫായിസ് അലിയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് ബോംബുകൾ കസ്റ്റഡിയിലെടുത്തു. സ്റ്റീൽ കണ്ടെയ്നറുകൾ തുരുമ്പെടുത്ത നിലയിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K