01 April, 2023 02:57:04 PM


പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും ദാരുണാന്ത്യം



കണ്ണൂർ: പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും ദാരുണാന്ത്യം. ഒറ്റപ്ലാവ് സ്വദേശികളായ ലിജോ ജോസ് (32), മകൻ നെവിൻ (6) എന്നിവരാണ് മരിച്ചത്. ചുങ്കക്കുന്ന് ഇരട്ടത്തോട് ബാവലിപ്പുഴയിൽ രാവിലെ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം നടന്നത്.


മകനെ തോളിലിരുത്തി വെള്ളത്തിലിറങ്ങിയ ലിജോ കാൽ തെന്നി പുഴയിലേക്ക് വീണു. ചെളിക്കുള്ളിലേക്ക് വീണ മകനെ രക്ഷിക്കാൻ പരിശ്രമിക്കുന്നതിനിടെ ലിജോയും ചെളിക്കുള്ളിൽപ്പെട്ടു. കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ഏറെനേരത്തെ തെരച്ചിലിനു ശേഷമാണ് ചെളിയിൽ പൂണ്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരെയും പേരാവൂരിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K